
ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ പുനർമൂല്യനിർണയ സൗകര്യം നിർത്തലാക്കാൻ ബോർഡ് ആലോചിക്കുന്നു. ഈ അധ്യയന വർഷം മുതൽ തന്നെ പരിഷ്കാരം നടപ്പിലാക്കാനാണ് നീക്കം. മൂല്യനിർണയ പ്രക്രിയ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലാക്കുന്നതോടെ പിഴവുകൾ ഇല്ലാതാകുമെന്നും മൂല്യനിർണയം കുറ്റമറ്റതാകുമെന്നുമാണ് ബോർഡിന്റെ വിലയിരുത്തൽ. എന്നാൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് നിലവിലുള്ള പുനർമൂല്യനിർണയ സൗകര്യം തുടരും.
സിബിഎസ്ഇ പരീക്ഷാ കൺട്രോളർ ഡോ. സന്യാം ഭരദ്വാജ് ഇക്കാര്യം സ്ഥിരീകരിച്ചു. പൂർണ്ണമായി ഡിജിറ്റൽ രൂപത്തിൽ മൂല്യനിർണ്ണയം മാറുകയാണ്. OSM രീതിയിലാണ് മൂല്യനിർണ്ണയം. അതിനാൽ തെറ്റ് സംഭവിക്കാൻ യതൊരു സാഹചര്യവുമില്ല. ഇതിനാലാണ് പൂനർ മൂല്യനിർണ്ണയം ഒഴിവാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി





