Kozhikode

വടകരയിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയെ കണ്ടെത്തി

Please complete the required fields.




വടകര : വടകരയിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയെ കണ്ടെത്തി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് മലോൽ മുക്ക് തെക്കേ മലോൽ റിയാസിന്റെ മകൻ ഷാനിദിനെ (16) കണ്ടെത്തിയത്.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇരിക്കുകയായിരുന്ന വിദ്യാർത്ഥിയെ റെയിൽവേ പോലീസ് ആണ് തിരിച്ചറിഞ്ഞത്. തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.

വടകര മഹാരാജാസ് കോളേജിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ഷാനിദ് രാത്രി വീട്ടിൽ എത്താൻ വൈകിയതിന് ഉമ്മ വഴക്ക് പറഞ്ഞിരുന്നു. ഇതിനുശേഷം കാണാതാവുകയായിരുന്നു. ഉമ്മ വഴക്ക് പറഞ്ഞതിന്റെ വിഷമത്തിൽ വീട് വിട്ടു പോവുകയായിരുന്നു.

Related Articles

Leave a Reply

Back to top button