Malappuram

സുഹൃത്തിന്‍റെ ഭാര്യയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടന്നു; പ്രതി പിടിയില്‍

Please complete the required fields.




മലപ്പുറം: ഗള്‍ഫിലുള്ള സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന യുവാവ് അറസ്റ്റില്‍. ഏലംകുളം മുതുകുര്‍ശ്ശി ശീലത്ത് വീട്ടില്‍ മുഹമ്മദ് അഷ്റഫിനെ (34)യാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. 2021 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

വിദേശത്തായിരുന്ന പ്രതി കഴിഞ്ഞ മാസം 27നാണ് തിരികെ നാട്ടിലെത്തിയത്. പ്രവാസി യുവാവ് വീട്ടിലേക്കുള്ള ആവശ്യസാധനങ്ങളെത്തിക്കാന്‍ ഏല്‍പിച്ച സുഹൃത്ത് വീട്ടിലേക്കു അതിക്രമിച്ചു കയറി സുഹൃത്തിന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്.

Related Articles

Leave a Reply

Back to top button