Idukki

ഒരു കുടുംബത്തിലെ മൂന്ന് പേർ കൂട്ട ആത്മഹത്യക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു

Please complete the required fields.




ഇടുക്കി : തൊടുപുഴയിൽ കൂട്ട ആത്മഹത്യാ ശ്രമം. തൊടുപുഴ മണക്കാട് ചിറ്റൂരിലാണ് സംഭവം. ഒരു കുടുംബത്തിലെ മൂന്നുപേരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മണക്കാട് ചിറ്റൂർ പുല്ലറയ്ക്കൽ ആൻറണി, ഭാര്യ ജെസ്സി, മകൾ സിൽന എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

വിഷം കഴിച്ച ഇവരിൽ ജെസ്സി മരിച്ചതായാണ് ലഭിക്കുന്ന വിവരം. ആൻറണിയും മകൾ സിൽനയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രി നൽകുന്ന വിവരം.

10 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു. ആൻറണിയുടെയും മകൾ സിൽനയുടെയും നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Back to top button