
കോഴിക്കോട്: എസ്കെഎസ്എസ്എഫ് ട്രെൻഡ് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന എസ്എസ്എൽസി വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പരിശീലനപരിപാടി മിഷൻ എ പ്ലസിന് കോഴിക്കോട് ജില്ലയിൽ തുടക്കമായി. ട്രൻറ് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ പുല്ലാളൂർ നശ്അതുൽ ഇസ്ലാം മദ്രസയിൽ നടന്ന പരിപാടിയിൽ ട്രെൻഡ് സ്റ്റേറ്റ് ടിആർ ബി കോഡിനേറ്റർ സലാം മലയമ്മ ഉദ്ഘാടനം നിർവ്വഹിച്ചു.
എസ്എസ്എൽസി വിദ്യാർത്ഥികൾക്കായുള്ള ഐടി പരിശീലനം ഉൾപ്പെടെയുള്ള വിഷയാധിഷ്ഠിത ക്ലാസുകൾക്ക് പുറമേ മോട്ടിവേഷൻ,ലേണിങ് ടിപ്സ്,തുടങ്ങിയവിഷയങ്ങളിൽ പഠിതാക്കളുടെ ആവശ്യമറിഞ്ഞ് ക്ലാസുകൾ നൽകുന്നതാണ് മിഷൻഎ പ്ലസ് പദ്ധതി. കോഴിക്കോട് ജില്ലാ ട്രൻറ് കൺവീനർ ഫൈസൽ പുല്ലാളൂർ സ്വാഗതം പറഞ്ഞപരിപാടിയിൽ പ്രോഗ്രാം കോഡിനേറ്റർ അർഷക് ഹുദവി പാറന്നൂർ അധ്യക്ഷനായി. ട്രെൻഡ് ട്രൈനർ സിറാജുദ്ദീൻ പുത്തൂർമഠം പരീക്ഷ പരിശീലന ക്ലാസിന് നേതൃത്വംനൽകി. ജാഫർ പിസി കരീറ്റിപറമ്പ്,അഷ്റഫ് മാസ്റ്റർ അണ്ടോണ,അബൂബക്കർ മച്ചക്കുളം,അൻവർ അശ്അരി ഉപ്പള,മുഹമ്മദ് ഷാഫി ഉള്ളാടത്ത് തുടങ്ങിയവർ സംബന്ധിച്ചു.





