Kozhikode

ഫിറോസിന്റെ അറസ്റ്റ്; നഗരത്തിൽ പ്രതിഷേധ ജ്വാല

Please complete the required fields.




കോഴിക്കോട്: സേവ് കേരള മാർച്ചുമായി ബന്ധപ്പെട്ടുള്ള അക്രമങ്ങളെ തുടർന്നുള്ള അറസ്റ്റ് തുടരുന്നു. ജനുവരി 18ന് ബുധനാഴ്ചയായിരുന്നു തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് വളഞ്ഞുകൊണ്ടുള്ള സേവ് കേരള മാർച്ച്.

മാർച്ചിനോട് അനുബന്ധിച്ച് നിരവധി അനിഷ്ട സംഭവങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്നായിരുന്നു യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായ പി കെ ഫിറോസിനെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.

ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വ്യാപക പ്രതിഷേധ സമരങ്ങളാണ് കേരളത്തിൽ നടന്നു വരുന്നത്. അറസ്റ്റ് ചെയ്യ്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് നഗരത്തിലും റാലി നടത്തി.

പ്രതിഷേധ പ്രകടനം സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ ,ജില്ലാ ഭാരവാഹികളായ കെ.എം. എ റഷീദ്,ഷുഹൈബ് കുന്നത്ത്,ഷിജിത്ത് ഖാൻ,ഷൗലിക്ക് നേതൃത്വം നൽകി. പ്രതിഷേധ പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button