Kozhikode
ഗൂഗിൾ മാപ് ചതിച്ചു; കോഴിക്കോട് പരപ്പിൽ സ്കൂളിലേക്ക് പോയ പരീക്ഷാർഥികൾ എത്തിയത് മുക്കം പരപ്പിൽ

കോഴിക്കോട്: ഗൂഗിൾ മാപ്പ് നോക്കി നഗരത്തിലെ പരപ്പിൽ എം.എം.വി.എച്ച്.എസ്.എസിലേക്കുപോയ പരീക്ഷാർഥികൾ എത്തിയത് മുക്കത്തെ പരപ്പിൽ എന്ന സ്ഥലത്ത്. എം.എം.വി.എച്ച്.എസ്.എസ് പരപ്പിൽ എന്ന ഗൂഗിൾ ലൊക്കേഷൻ പ്രകാരമാണ് പലരും ഇവിടെ എത്തിപ്പെട്ടത്.
ഞായറാഴ്ച നടന്ന സെറ്റ് പരീക്ഷക്കുപോയ ഉദ്യോഗാർഥികളാണ് ഗൂഗ്ളിന്റെ ചതിയിൽപെട്ടത്. ചതി മനസ്സിലാക്കി യഥാർത്ഥ സ്ഥലത്ത് എത്തിപ്പെട്ടപ്പോളെക്കും പ്രവേശന സമയപരിധി കഴിഞ്ഞതിനാൽ പലർക്കും പരീക്ഷ എഴുതാൻ കഴിഞ്ഞതുമില്ല. മുക്കത്തെ ഒരു വീടിന് മുന്നിലാണ് ഗൂഗ്ൾ മാപ്പ് പ്രകാരം പലരും എത്തിയത്. ഇങ്ങനെ വഴിതെറ്റിയെത്തൽ പതിവാണെന്ന് നാട്ടുകാർ പറയുന്നു.





