Kozhikode

ഗൂഗിൾ മാപ് ചതിച്ചു; കോഴിക്കോട് പരപ്പിൽ സ്കൂളിലേക്ക് പോയ പരീക്ഷാർഥികൾ എത്തിയത് മുക്കം പരപ്പിൽ

Please complete the required fields.




കോ​ഴി​ക്കോ​ട്: ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി ന​ഗ​ര​ത്തി​ലെ പ​ര​പ്പി​ൽ എം.​എം.​വി.എ​ച്ച്.​എ​സ്.​എ​സി​ലേ​ക്കു​പോ​യ പ​രീ​ക്ഷാ​ർ​ഥി​ക​ൾ എ​ത്തി​യ​ത് മു​ക്കത്തെ പരപ്പിൽ എന്ന സ്ഥലത്ത്. എം.​എം.​വി.​എ​ച്ച്.​എ​സ്.​എ​സ് പ​ര​പ്പി​ൽ എ​ന്ന ഗൂ​ഗി​ൾ ലൊ​ക്കേ​ഷ​ൻ പ്ര​കാ​രമാണ് പലരും ഇവിടെ എത്തിപ്പെട്ടത്.

ഞാ​യ​റാ​ഴ്ച ന​ട​ന്ന സെ​റ്റ് പ​രീ​ക്ഷ​ക്കു​പോ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ് ഗൂ​ഗ്ളി​ന്റെ ച​തി​യി​ൽ​പെ​ട്ട​ത്. ചതി മനസ്സിലാക്കി യഥാർത്ഥ സ്ഥലത്ത് എത്തിപ്പെട്ടപ്പോളെക്കും പ്രവേശന സമയപരിധി കഴിഞ്ഞതിനാൽ പലർക്കും പരീക്ഷ എഴുതാൻ കഴിഞ്ഞതുമില്ല. മു​ക്ക​ത്തെ ഒ​രു വീടിന് മു​ന്നി​ലാ​ണ് ഗൂ​ഗ്ൾ മാ​പ്പ് പ്ര​കാ​രം പലരും എത്തിയത്. ഇ​ങ്ങ​നെ വ​ഴി​തെ​റ്റി​യെ​ത്ത​ൽ പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യുന്നു.

Related Articles

Leave a Reply

Back to top button