Idukki

ഇടുക്കിയിൽ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ

Please complete the required fields.




ഇടുക്കി : ഇടുക്കി നെടുങ്കണ്ടത്ത് എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. നെടുങ്കണ്ടം പച്ചടി കുന്നേൽ ടോണി കെ ജോയി ആണ് പിടിയിലായത്. നെടുങ്കണ്ടത്ത് ഇയാളുടെ ഉടമസ്ഥതയിലുള്ള വർക് ഷോപ്പിൽ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്.

രഹസ്യ വിവരത്തെത്തുടര്‍ന്നുള്ള പരിശോധനയിലാണ് ടോണി കെ ജോയിയെ പൊലീസ് മയക്കുമരുന്നുമായി പിടികൂടിയത്. നെടുങ്കണ്ടത്ത് ഓട്ടോമൊബൈല്‍ സ്ഥാപനവും വര്‍ക്ക്ഷോപ്പും നടത്തി വരികയായിരുന്നു ടോണി.

ടോണിയുടെ വര്‍ക്ക് ഷോപ്പ് കേന്ദ്രീകരിച്ച് എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകളുടെ വില്‍പ്പന നടക്കുന്നുവെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

തുടര്‍ന്ന് ഉടുമ്പുഞ്ചോല സിഐ ആര്‍ ജയ രാജിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വര്‍ക്ക് ഷോപ്പില്‍ പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ 0.19 മില്ലി ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് ടോമിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Leave a Reply

Back to top button