Thiruvananthapuram

സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി

Please complete the required fields.




സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് പത്ത് രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,225 രൂപയായി. ഒരു പവൻ സ്വർണത്തിന് 41,800 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 4,325 രൂപയാണ്.

സ്വർണ വില കുറഞ്ഞിട്ടും റെക്കോർഡിനരികെ തന്നെയാണ് വിനിമയ നിരക്ക് തുടരുന്നത്. 2020 ആഗസ്റ്റ് 7, 8, 9 തിയതികളിൽ സ്വർണത്തിന് റെക്കോർഡ് വിലയായ 5250 രൂപയാണ് ഉണ്ടായിരുന്നത്.

24k സ്വർണ്ണമാണ് ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളത്. 10k,14k,18k, 24k എന്നിങ്ങനെ വിവിധ കാരറ്റുകളിൽ സ്വർണ്ണം ലഭ്യമാണ്. 24k കഴിഞ്ഞാൽ ഏറ്റവും പരിശുദ്ധി കൂടിയത് 22k സ്വർണ്ണമാണ്. ജ്വല്ലറികളിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്നതും 22k ഗോൾഡാണ്. 22k സ്വർണ്ണത്തിന്റേത് തിളക്കമുള്ള മഞ്ഞ നിറമാണ്.

Related Articles

Leave a Reply

Back to top button