Kollam

കൊല്ലത്ത് സ്‌കൂള്‍ ബസ് മറിഞ്ഞു; 18 കുട്ടികള്‍ക്ക് പരുക്ക്

Please complete the required fields.




കൊല്ലം: ഉമയനല്ലൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 18 കുട്ടികള്‍ക്ക് പരുക്ക്. മയ്യനാട് ഹയര്‍സെക്കന്ററി സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ 18 കുട്ടികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

സ്‌കൂള്‍ ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് കൊട്ടിയം പൊലീസ് പറയുന്നത്. മൈലാപോരിനും ഉമയനല്ലൂരിനും ഇടയില്‍ കല്ലുകുഴിയില്‍ വച്ചാണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് മുന്നിലുണ്ടായിരുന്ന മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് നാട്ടുകാരാണ്.

Related Articles

Leave a Reply

Back to top button