
മേപ്പാടി: ബൈക്ക് അപകടത്തില്‍ മേപ്പാടി ഗവണ്മെന്റ് പോളിടെക്നിക് വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം വാഴക്കാട് എടവണ്ണപ്പാറ സ്വദേശി മുഹമ്മദ് ഹാഫിസ് ആണ് മരിച്ചത്.
വയനാട് മേപ്പാടി കാപ്പംകൊല്ലി ജങ്ഷനില്‍ തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. കൂടെ സഞ്ചരിച്ച വിദ്യാര്‍ത്ഥി ഇല്ല്യാസ് ഗുരുതരമായി പരിക്കേറ്റ് മേപ്പാടി ഡോക്ടര്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആണ്.





