Kerala

എയ്‌ഡഡ് സ്‌കൂൾ അധ്യാപന നിയമനത്തിൽ വയസ് ഇളവ് നൽകി സർക്കാർ ഉത്തരവ്

Please complete the required fields.




കൊവിഡ് സാഹചര്യം കണക്കിലെടുത്ത് എയ്‌ഡഡ് സ്‌കൂൾ അധ്യാപന നിയമനത്തിൽ വയസ് ഇളവ് നൽകി സർക്കാർ ഉത്തരവ് ഇറക്കി. 2021 – 22 വർഷത്തെ നിയമനങ്ങളിലാണ് ഇളവ് അനുവദിച്ചത്. കഴിഞ്ഞ അധ്യയന വർഷം നിയമനങ്ങളൊന്നും നടക്കാത്തത് പരിഗണിച്ചാണ് ഇളവ് നൽകിയത്.

പ്രായപരിധിയിൽ ഇളവ് നൽകിയില്ലെങ്കിൽ ഒട്ടേറെ അർഹർക്ക് അവസരം നഷ്ടപ്പെടുമെന്ന വിലയിരുത്തലിലാണ് തീരുമാനം. ഇളവ് പ്രാബല്യത്തിൽ വരുന്നതോടെ 40 വയസ് കഴിഞ്ഞവർക്കും അധ്യാപന നിയമനം ലഭിക്കും. എസ്.എസി – എസ്.ടി , ഒ.ബി.സി വിഭാഗക്കാർക്കും ഇളവ് ബാധകമാണെന്ന് സർക്കാർ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button