Kozhikode

ക​ഞ്ചാ​വ് ക​ട​ത്തു​ക​യാ​യി​രു​ന്ന യു​വാ​വ് എ​ക്സൈ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ചു ക​ട​ന്നു കളഞ്ഞു

Please complete the required fields.




വ​ട​ക​ര: വ​ട​ക​ര​യി​ൽ ബൈ​ക്കി​ൽ ക​ഞ്ചാ​വു​മാ​യി പോ​കു​ക​യാ​യി​രു​ന്ന പ്ര​തി എ​ക്സ് സൈ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. വ​ട​ക​ര മേ​പ്പ​യി​ൽ ക​ല്ലു​നി​ര പ​റ​മ്പ​ത്ത് ജ്യോ​തി​ഷി​ൽ പ്ര​വീ​ൺ(27)​ആ​ണ് ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​തി​നി​ട​യി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ രാ​മ​ച​ന്ദ്ര​ൻ ത​റോ​ലി​നെ അ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ട്ട​ത്.

ഒ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച വ​ട​ക​ര കൊ​ടു​വ​ള്ളീ​ന്‍റ​വി​ട വീ​ട്ടി​ൽ അ​ക്ഷ​യ്കു​മാ​റി​നെ(22)​എ​ക്സ് സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ജ്യോ​തി​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ ​എ​ൽ 57-എ​സ്-7636 ന​മ്പ​ർ ബ​ജാ​ജ് ഡൊ​മി​നാ​ർ ബൈ​ക്കും 50 ഗ്രാം ​ക​ഞ്ചാ​വും എ​ക്സ് സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മു​ഖ്യ പ്ര​തി​യാ​യ ജ്യോ​തി​ഷി​നെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യ​താ​യി എ​ക്സ് സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ജി​ല്ലാ ആ​ശു​പ​ത്രി റോ​ഡി​ൽ എം​ഡി​എം ചി​ക്ക​ൻ സ്റ്റാ​ളി​ന് മു​ൻ​വ​ശ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് ബൈ​ക്കി​ന് എ​ക്സ് സൈ​സ് സം​ഘം കൈ​കാ​ണി​ച്ച​ത്. ബൈ​ക്ക് നി​ർ​ത്തി​യ ഉ​ട​ൻ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കീ​ഴ്‌​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് അ​ക്ര​മി​ച്ച​ത്.

Related Articles

Leave a Reply

Back to top button