
കോഴിക്കോട്: സംസ്ഥാന കലോത്സവത്തിൽ സ്വർണ്ണക്കപ്പ് നേടിയ കോഴിക്കോട് ജില്ലയുടെ വിജയഘോഷയാത്ര ഇന്ന് വൈകിട്ട് 3 മണിക്ക് മുതലക്കുളത്തു നിന്ന് ആരംഭിച്ച് ബിഇഎം ഗേൾസ് ഹൈസ്കൂളിൽ അവസാനിക്കും. കൂടാതെ കലോത്സവത്തിൽ സ്തുത്യർഹ സേവനം അനുഷ്ഠിച്ച കോർപറേഷൻ ശുചീകരണ തൊഴിലാളികളെയും ഹരിതസേന അംഗങ്ങളെയും ചടങ്ങിൽ അനുമോദിക്കുന്നു.
ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി . പി.എ മുഹമ്മദ് റിയാസ്, തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി . അഹമ്മദ് ദേവർ കോവിൽ , മേയർ ഡോ.ബീന ഫിലിപ്പ് , തോട്ടത്തിൽ രവീന്ദ്രൻ എം എൽഎ എന്നിവരും , അധ്യാപക സംഘടന പ്രതിനിധികളും പങ്കെടുക്കുന്നു. എല്ലാവരെയും സാദരം ക്ഷണിക്കുന്നതായി കോഴിക്കോട് ഡി ഡി ഇ സി. മനോജ് കുമാർ അറിയിച്ചു.





