Kozhikode

കോഴിക്കോട് മുഖ്യഖാസി കെ.വി ഇമ്പിച്ചമ്മദ് ഹാജി അന്തരിച്ചു

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് മുഖ്യഖാസിയും പണ്ഡിതനുമായ കെ.വി ഇമ്പിച്ചമ്മദ് ഹാജി (88) പരപ്പിൽ അന്തരിച്ചു. മയ്യിത്ത് നമസ്‌കാരം ഇന്ന് വൈകീട്ട് 4.30ന് കുറ്റിച്ചിറ മിശ്ക്കാൽ പള്ളിയിൽ നടക്കും. അഞ്ചു പതിറ്റാണ്ടു കാലം കോഴിക്കോട്ടെ ഖാദിയായിരുന്ന സഹോദരൻ നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ നിര്യാണത്തെ തുടർന്ന് 2009-ലാണ് മുഖ്യ ഖാദിയായി ചുമതലയേറ്റത്. പരേതനായ കോഴിക്കോട് ഖാദി പള്ളിവീട്ടിൽ മാമുക്കോയ ഖാദിയുടെ മകനാണ്.

മാതാവ്: കാട്ടിൽ വീട്ടിൽ കുട്ടിബി.

ഭാര്യ: മൂസബറാമിന്റകത്ത് കുഞ്ഞിബി.

മക്കൾ: കെ.പി. മാമുക്കോയ, അലിയുന്നസീർ (മസ്‌കത്ത്), ഹന്നത്ത്, സുമയ്യ, നസീഹത്ത് (എം.എം.എൽ.പി സ്‌കൂൾ അധ്യാപിക), ആമിനബി.

മരുമക്കൾ: നാലകത്ത് അബ്ദുൽവഹാബ്, പള്ളി വീട്ടിൽ അബ്ദുൽ മാലിക്ക്, മൊല്ലാന്റകം അഹമ്മദ് കബീർ, പി.എൻ റാബിയ, സി.ബി.വി ജംഷീദ. സഹോദരങ്ങൾ: കെ.വി ഇമ്പിച്ചി പാത്തുമ്മബി, പരേതരായ കുഞ്ഞിബി, ഇമ്പിച്ചാമിനബി

Related Articles

Leave a Reply

Back to top button