Kottayam

ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു

Please complete the required fields.




കോട്ടയം: ഗാനരചയിതാവ് ബീയാർ പ്രസാദ് (62) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ചങ്ങനാശ്ശേരിയിലായിരുന്നു അന്ത്യം.  അറുപതോളം സിനിമകൾക്ക് ഗാനരചന നിർവഹിച്ചു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്.

കിളിച്ചുണ്ടന്‍ മാമ്പഴത്തിലൂടെയാണ് സിനിമാ ഗാനരചയിതാവായത്. കവിയെന്ന നിലയിൽ അറിയപ്പെട്ടിരുന്ന ബീയാർ പ്രസാദ് 1993ൽ കുട്ടികൾക്കായുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയാണ് സിനിമാരംഗത്തേക്കു പ്രവേശിച്ചത്. ‘കേര നിരകളാടും ഒരു ഹരിത ചാരു തീരം….’ തുടങ്ങി മലയാളത്തനിമയുള്ള, മണ്ണിന്റെ ഗന്ധമുള്ള നിരവധി ഗാനങ്ങള്‍ രചിച്ച‍ു.

Related Articles

Leave a Reply

Back to top button