Kozhikode

കവിഞ്ഞൊഴുകി ‘അതിരാണി പാടം’ ; രണ്ടാം ദിനത്തിൽ വൻ ജനത്തിരക്ക്

Please complete the required fields.




കോഴിക്കോട് : 61 കേരള സ്കൂൾ കലോത്സവം നടക്കുന്ന പ്രധാന വേദിയായ അതിരാണിപ്പാട’ത്ത് രണ്ടാം ദിനത്തിൽ ഒന്നാം ദിവസത്തെ അപേക്ഷിച്ച് വൻ ജനത്തിരക്ക്.

മത്സരങ്ങളുടെ ആദ്യപകുതി പിന്നിടുമ്പോഴും വേദിയിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്. മത്സരങ്ങൾ കാണാനും വേദിയിലെ പ്രധാന ആകർഷണങ്ങൾ കണ്ട് ആസ്വദിക്കാനും വിദ്യാർത്ഥികൾ അടക്കമുള്ള ആസ്വാദകരാണ് വേദി ഒന്നിലേക്ക് എത്തുന്നത്.

രാവിലെ മുതൽ ഉച്ചവരെ വേദി ഒന്നിൽ എച്ച്. എസ്. എസ്. വിഭാഗം ആൺകുട്ടികളുടെ നാടോടി നൃത്തം അരങ്ങേറി.ഉച്ചയ്ക്ക് ശേഷം ഒപ്പനയും നടക്കും.

വേദിയും മൈതാനവും ഇതിനോടകം തന്നെ ജനത്തിരക്കായി. കോഴിക്കോടിന്റെ ജനത കലോത്സവത്തെ നെഞ്ചിലേറ്റിയ ആരവമാണ് എങ്ങും…

Related Articles

Leave a Reply

Back to top button