Ernakulam
കുമ്പളത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം; 20 പവനോളം സ്വര്‍ണവും 10,000 രൂപയും കവര്‍ന്നു

എറണാകുളം: കുമ്പളത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം. കുമ്പളം ഫെറിയില്‍ ഗ്രീന്‍ വില്ലയില്‍ കാന്‍സന്‍ മെന്റസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍ നിന്നും 20 പവനോളം സ്വര്‍ണവും 10,000 രൂപയുമാണ് നഷ്ടപെട്ടത്. വീട്ടിലുളളവര്‍ രാവിലെ ജോലിസ്ഥലത്തേക്ക് പോയി തിരികെ വന്നപ്പോള്‍ വീടിന്റെ മുന്‍വാതില്‍ കുത്തിപ്പൊളിച്ച നിലയിലായിരുന്നു.
തുടര്‍ന്ന് വീടിനുളളില്‍ കയറി പരിശോധിച്ചപ്പോളാണ് സ്വര്‍ണവും പണവും നഷ്ടപെട്ടതായി അറിയുന്നത്. സംഭവത്തെ തുടര്‍ന്ന് പളളുരുത്തി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിന്റെ മുന്‍വാതിലും അലമാരയും ആയുധം ഉപയോഗിച്ച് തകര്‍ത്ത നിലയിലായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.





