Kozhikode

വടകരയിൽ വ്യാപാരി കടയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ

Please complete the required fields.




വടകര : നഗരത്തിൽ അർധരാത്രി വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് വിനായക എന്നപേരിൽ അനാദിസ്റ്റോർ നടത്തുന്ന പുതിയാപ്പ സ്വദേശി രാജനെ ( 62 )യാണ് മരിച്ചത്.

ഇന്നലെ അർധരാത്രി വൈകിയാണ് കടയ്ക്ക് അകത്ത് രാജനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജന്റെ സ്വർണഭരണം നഷ്ടപ്പെട്ടതായി സൂചനയുണ്ട്. രാത്രി വൈകിയാണ് കട അടയ്ക്കാറുള്ളത്.

ഇന്നലെ വീട്ടിൽ എത്താതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കടയ്ക്ക് അകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധയ്ക്ക് എടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Back to top button