Ernakulam
കേരള ബ്ലാസ്റ്റേഴ്സ് മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങവെ യുവാവ് ട്രെയിനിൽ നിന്ന് വീണു മരിച്ചു

എറണാകുളം : എറണാകുളത്ത് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങവെ യുവാവ് ട്രെയിനിൽ നിന്നു വീണു മരിച്ചു. കറുകുറ്റി സ്വദേശി ഡോൺ ആണ് മരിച്ചത്.
മൊബൈൽ ലൊക്കേഷൻ വച്ച് നടത്തിയ തെരച്ചിലിലാണ് പുലർച്ചെ ഡോണിനെ കറുകുറ്റിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.





