Kozhikode

പ്ലസ് ടുവിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിലിരുന്ന സംഭവം; അന്വേഷണത്തിന് ആരോഗ്യ മന്ത്രി നിർദ്ദേശം നൽകി

Please complete the required fields.




കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ത്ഥിനി കോഴിക്കോട് മെഡിക്കല്‍ കോളജ് എം ബി ബി എസ് ക്ലാസിലിരുന്ന സംഭവത്തില്‍അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്ഡയറക്ടര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. അതേസമയം പ്രിന്‍സിപ്പലിന്റെ പരാതിയില്‍ മെഡിക്കല്‍ കോളേജ്‌പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

എം ബി.ബി.എസ്. പ്രവേശന പരീക്ഷാ യോഗ്യത ഇല്ലാത്ത പ്ലസ് ടു വിദ്യാര്‍ത്ഥിനി കോഴിക്കോട് മെഡിക്കല്‍കോളേജ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ക്ലാസിലിരുന്ന സംഭവത്തിലാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദ്ദേശംനല്‍കിയത്.

നാലു ദിവസമാണ് അധികൃതരറിയാതെ വിദ്യാര്‍ത്ഥിനി ക്ലാസിലിരുന്നത്. പ്രവേശന പരീക്ഷയില്‍ യോഗ്യതനേടിരണ്ടാംഘട്ട അലോട്‌മെന്റില്‍ കോളേജിലെത്തിലെത്തിയ കുട്ടികളുടെ കൂടെയായിരുന്നു യോഗ്യതയില്ലാത്ത പ്ലസ്ടുവിദ്യാര്‍ത്ഥിനിയും ക്ലാസിലിരുന്നത്. വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചെത്തിയപ്പോള്‍ പ്രവേശനകാര്‍ഡ് പരിശോധിക്കാതെ പേര്ഹാജര്‍പട്ടികയില്‍ ചേര്‍ത്തിരുന്നതായാണ് അധികൃതര്‍ വിശദീകരണം. നാലുദിവസം കഴിഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍പട്ടികയും പ്രവേശന രജിസ്റ്ററും തമ്മില്‍ താരതമ്യം ചെയ്തപ്പോഴാണ് കണക്കില്‍പ്പെടാതെ വിദ്യാര്‍ത്ഥി അധികമുള്ളതായി കണ്ടെത്തുന്നത്. സംഭവത്തില്‍ നിലവില്‍ പ്രിന്‍സിപ്പലിന്റെ പരാതിയില്‍മെഡിക്കല്‍ കോളേജ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Related Articles

Leave a Reply

Back to top button