
കൂടത്തായി: കൂടത്തായി ഹൈസ്‌കൂളിന് സമീപം പണം വെച്ച് ചീട്ട് കളിക്കുകയായിരുന്ന സംഘത്തിലെ പത്തുപേരെ കോടഞ്ചേരി പോലീസ് പിടികൂടി. ബാലുശ്ശേരി, എകരൂല്‍, ഓമശ്ശേരി, തോട്ടുമുക്കം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള തങ്കച്ചന്‍(62), സുനില്‍കുമാര്‍(46), നൗഷാദലി(36), രാജന്‍(49), ബാബു(51), മുഹിയുദ്ധീന്‍(35), കുര്യാക്കോസ്(62), രാധാകൃഷ്ണന്‍(76), അബ്ദുന്നാസര്‍(59), ബില്‍ജി അബ്രഹാം(46) എന്നിവരാണ് പിടിയിലായത്. 67100 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
എസ് ഐ മാരായ കെ കെ ഹാഷിം, പത്മനാഭന്‍, സീനിയര്‍ സി പി ഒ മാരായ റഫീഖ്, ഖാസിം എന്നിവരടങ്ങിയ സംഘമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. സ്‌കൂളിന് സമീപത്തെ തോടിനോട് ചേര്‍ന്നുള്ള പുറമ്പോക്ക് ഭൂമിയിലാണ് ചീട്ടുകളി നടന്നിരുന്നത്. അന്‍പതോളം പേരാണ് ചീട്ടുകളിക്കായി എത്തിയിരുന്നത്. മറ്റുള്ളവര്‍ പോലീസ് എത്തിയതോടെ ഓടി രക്ഷപ്പെട്ടു.





