
വടകര: കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവ നഗരിക്കടുത്ത് ഓട്ടോറിക്ഷയില്‍ കഞ്ചാവ് വില്പന നടത്തിയ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മേപ്പയില്‍ ഏട്ടം മലോല്‍ രാജനെ(60)യാണ് വടകര എസ്.ഐ ബാബുരാജ് അറസ്റ്റ് ചെയ്തത്.
36 ഗ്രാം കഞ്ചാവ് ചെറുപൊതികളിലായി വില്പന നടത്തുകയായിരുന്ന പ്രതിയുടെ ഓട്ടോ കസ്റ്റഡിയില്‍ എടുത്തു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.





