
തൃശൂര്‍: മാപ്രാണത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. തൈവളപ്പില്‍ ക്ഷേത്രത്തിന് സമീപം കുരിയാപ്പിള്ളി മാഹിന്റെ വീട്ടിലാണ് ഫ്രിഡ്ജ് പൊട്ടി തെറിച്ച് അപകടമുണ്ടായത്. ഇന്നലെ വൈകീട്ട് ആണ് അപകടം. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അടുക്കളയില്‍ ഗ്യാസ് സിലിണ്ടര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന സമയത്താണ് അപകടം നടന്നത്.
ഈ സമയത്ത് മാഹിന്റെ അമ്മയും ഭാര്യയും കുഞ്ഞും വീട്ടിലുണ്ടായിരുന്നു. അടുക്കളയിലെ ടൈലുകള്‍ അടക്കം പൊട്ടി വന്‍ നാശനഷ്ടം സംഭവിച്ചു. ഫ്രിഡ്ജ് പൂര്‍ണ്ണമായും തകര്‍ന്നു. ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതോടെ തീപിടുത്തമുണ്ടായി. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്തെത്തിയാണ് തീയണച്ചത്.





