Kozhikode

‘യൂണിവേഴ്സിറ്റിയിൽ പകലും രാത്രിയും ആണുങ്ങളും പെണ്ണുങ്ങളും അഴിഞ്ഞാടുന്നു’, വിവാദ പരാമ‍ശവുമായി സുന്നി നേതാവ്

Please complete the required fields.




കോഴിക്കോട്: വേദിയിൽ പെൺകുട്ടികളെ വിലക്കിയ സംഭവത്തിൽ അതിര് വിട്ട പരാമർശവുമായി സുന്നി യുവജന നേതാവ് സത്താർ പന്തല്ലൂർ.  സമസ്ത വേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവത്തെ കുറിച്ചുള്ള ഫേസ് ബുക്ക് പോസ്റ്റിൽ കാലിക്കറ്റ് സര്‍വകലാശാലയെ കുറിച്ചാണ് സുന്നി യുവജന നേതാവിന്റ വിവാദ പരാമ‍ര്‍ശം.

കാലിക്കറ്റ് സർവ്വകലാശാലയിൽ പകലും രാത്രിയും ആണുങ്ങളും പെണ്ണുങ്ങളും അതിര് വിട്ട് അഴിഞ്ഞാടുന്നുവെന്നാണ് ഫേസ്ബുക്കിലൂടെ സത്താർ പന്തല്ലൂരിന്റെ  പരാമർശം. അന്യസ്ത്രീകളും പുരുഷൻമാർ തമ്മിൽ ഇടകലരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുകയെന്നതാണ് മത താത്പര്യമെന്നും ആര് അപരിഷ്കൃതമെന്ന് വിളിച്ചാലും ഇതാണ് മത നിയമമെന്നും സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിക്കുന്നു. 

Related Articles

Leave a Reply

Back to top button