Thiruvananthapuram

സ്വർണ വില തുടർച്ചയായി രണ്ടാം ദിനവും ഇടിഞ്ഞു

Please complete the required fields.




സ്വർണ വില തുടർച്ചയായി രണ്ടാം ദിനവും ഇടിഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4,835 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വില 38,680 രൂപയുമായി.

സ്വർണവിലയിൽ ഇന്നലെയും ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4,850 രൂപയിലും പവന്റെ വില 38,800 രൂപയിലുമെത്തിയിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുത്തനെ ഉയർന്ന സ്വർണവില വെള്ളിയാഴ്ച മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ചയാണ് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തിയത്.

Related Articles

Leave a Reply

Back to top button