Idukki

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് പരിക്ക്

Please complete the required fields.




മൂന്നാര്‍: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് പരിക്ക്. ഗുരുതര പരിക്കേറ്റ തൊഴിലാളി ബോധമില്ലാതെ തേയില തോട്ടത്തില്‍ കിടന്നത് മണിക്കൂറുകള്‍. കണ്ണന്‍ ദേവന്‍ കമ്പനി ഗൂഡാര്‍വിള എസ്റ്റേറ്റില്‍ സൈലന്റ് വാലി ഡിവിഷനില്‍ കെ.രാമര്‍ (55) ആണ് പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നത്. തോട്ടം തൊഴിലാളിയായ ഇയാള്‍ ജോലി കഴിഞ്ഞ് മേയാന്‍ വിട്ടിരുന്ന കന്നുകാലികളെയുമായി വീട്ടിലേക്ക് വരുന്നതിനിടയിലാണ് മൂന്നാം നമ്പര്‍ ഫീല്‍ഡില്‍ വച്ച് പാഞ്ഞു വന്ന കാട്ടുപോത്ത് ഇയാളെ അക്രമിച്ചത്.

ആക്രമണത്തില്‍ മുഖത്തും കൈക്കും ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ബോധരഹിതനായി മണിക്കൂറുകളോളം തേയില തോട്ടത്തില്‍ കിടന്നു. രാത്രി ബോധം തെളിഞ്ഞ ഇയാള്‍ മൊബൈല്‍ ഫോണില്‍ ഭാര്യ പൊന്നുത്തായിയെ വിളിച്ച് വിവരമറിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കളും തൊഴിലാളികളും എത്തി ഇയാളെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിലെത്തിച്ചത്. പ്രഥമ ചികിത്സ നല്‍കിയ ശേഷം ഇയാളെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവികുളം റേഞ്ചര്‍ പി.വി. വെജിയുടെ നേതൃത്വത്തിലുള്ള വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles

Leave a Reply

Back to top button