Kozhikode

കോഴിക്കോട് കാട്ടുപന്നി ആക്രമണത്തിൽ രണ്ടു തൊഴിലാളികൾക്ക് പരിക്കേറ്റു

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് കാട്ടുപന്നി ആക്രമണത്തിൽ രണ്ടു തൊഴിലാളികൾക്ക് പരിക്കേറ്റു. പേരാമ്പ്ര എസ്റ്റേറ്റിലെ റബ്ബർ ടാപ്പിങ് തൊഴിലാളികളായ ടി.കെ. ഉഷ, വീജു ദേവസ്യ എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച്ച പുലർച്ചെ ഡി ഡിവിഷനിലെ പെന്നാപറയിലാണ് സംഭവം. ഇരുവരും സ്കൂട്ടറിൽ വരുമ്പോൾ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു.എസ്റ്റേറ്റിൽ കാട്ടുമൃഗങ്ങൾ തൊഴിലാളികളെ ആക്രമിക്കുന്നത് തുടർക്കഥയാണ്. കഴിഞ്ഞ മാസം 27 ന് എസ്റ്റേറ്റ് തൊഴിലാളിയായ റിജുവിനെ കാട്ടാന ആക്രമിച്ചിരുന്നു. നട്ടെല്ലിന് പരുക്കേറ്റ റിജു ചികിത്സയിലാണ്.

Related Articles

Leave a Reply

Back to top button