Wayanad

പോക്സോ കേസ് ഇരയ്ക്ക് നേരെ കയ്യേറ്റം; അമ്പലവയൽ എഎസ്ഐയെ സസ്പെൻഡ് ചെയ്തു

Please complete the required fields.




വയനാട്: പോക്‌സോ കേസ് ഇരയെ കയ്യേറ്റം ചെയ്ത കേസില്‍ അമ്പലവയല്‍ പൊലീസിന് എതിരെ നടപടി. അമ്പലവയല്‍ ഗ്രേഡ് എഎസ്‌ഐ ടിജി ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തു. എഎസ്‌ഐക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസ് എടുത്തു.

പതിനേഴുകാരിയായ പട്ടികവിഭാഗക്കാരിയോട് മോശമായി പെരുമാറിയതിനാണ് നടപടി. വയനാട് എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിഐജി രാഹുല്‍ ആര്‍ നായര്‍ സസ്‌പെന്‍ഷന് ഉത്തരവ് ഇട്ടു. അമ്പലവയല്‍ സ്റ്റേഷന്‍ എസ്‌ഐ സോബിനും, ഡബ്യൂസിപിഒ പ്രജുഷക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button