‘ലഹരിക്കെതിരെ രണ്ട് കോടി ഗോള്‍’; സെലിബ്രിറ്റി ഫുട്ബോള്‍ മത്സരങ്ങളും സംഘടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

നവംബര്‍ 14 മുതല്‍ ജനുവരി 26 വരെ സംഘടിപ്പിക്കുന്ന ലഹരിമുക്ത കേരളം രണ്ടാഘട്ട ക്യാമ്പയിനില്‍ വ്യത്യസ്തമായ പരിപാടികളുമായി സംസ്ഥാന സര്‍ക്കാര്‍. ലോകകപ്പ്ഫുട്ബോള് സമയമായതിനാല്‍ സംസ്ഥാനത്തെങ്ങും രണ്ട് കോടി ഗോള്‍ അടിക്കുന്ന രീതിയില്‍ പരിപാടി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, വിദ്യാലയങ്ങളിലും, സര്‍ക്കാര്‍ ഓഫീസുകളിലും, സ്വകാര്യ കമ്പനികളിലും, ഐടി പാര്‍ക്കുകളിലും, ബസ് സ്റ്റാന്‍ഡുകളിലും, പൊതുവിടങ്ങളിലും പരിപാടി സംഘടിപ്പിക്കും. നോ റ്റു ഡ്രഗ്സ് എന്ന പ്രചാരണ ബോര്‍ഡുകളും ചിത്രങ്ങളും ഗോള്‍ പോസ്റ്റിന് ചുറ്റും ഉറപ്പാക്കും.
മുഴുവന്‍ സമയവും പോസ്റ്റ് തയ്യാറാക്കി നിര്‍ത്തുകയും, ഇഷ്ടമുള്ളപ്പോള്‍ ആര്‍ക്കും വന്ന് ഗോള്‍ അടിക്കാനുമാകുന്ന രീതിയിലാണ് പരിപാടി. സെലിബ്രിറ്റി ഫുട്ബോള്‍ മത്സരം ഇതിന്റെ ഭാഗമായി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു





