Thiruvananthapuram

സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. ശനിയാഴ്ച കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 80 രൂപ ഇടിഞ്ഞു.

ശനിയാഴ്ച 720 രൂപ കുത്തനെ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37520 രൂപയാണ്. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നത്തെ വിപണി വില 4690 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്ന് ഇടിഞ്ഞു. 10 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3885 രൂപയാണ്.

വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ശനിയാഴ്ച 2 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 66 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Related Articles

Leave a Reply

Back to top button