Ernakulam

കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ ഗണപതി വിഗ്രഹം കണ്ടെത്തി

Please complete the required fields.




എറണാകുളം: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ ഗണപതി വിഗ്രഹം കണ്ടെത്തി. എറണാകുളം ജില്ലയിലെ പറവൂരിലാണ് സംഭവം. സ്റ്റാന്റിൽ ബസ് നിർത്തിയിട്ടപ്പോഴാണ് വിഗ്രഹം കണ്ടത്. ബസിനടിയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു വിഗ്രഹം.

എറണാകുളത്തു നിന്നും ഗുരുവായൂർക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് സംഭവം.വിഗ്രഹത്തിന് ഏകദേശം ഏഴ് കിലോ ഭാരമുണ്ട്. ആരാണ് വിഗ്രഹം ബസിൽ കൊണ്ടുവച്ചതെന്ന് വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Back to top button