Kozhikode

അഞ്ച് ലിറ്റര്‍ ചാരായവുമായി വില്‍പ്പനക്കാരന്‍ താമരശ്ശേരി എക്‌സൈസിന്റെ പിടിയിലായി

Please complete the required fields.




താമരശ്ശേരി: അഞ്ച് ലിറ്റര്‍ ചാരായവുമായി വില്‍പ്പനക്കാരന്‍ എക്‌സൈസിന്റെ പിടിയിലായി. വേണ്ടെക്കുംചാല്‍ പുവ്വത്തോടികരമ്മല്‍ പ്രദീപ് (48) ആണ് പിടിയിലായത്. ചാരായം കടത്താന്‍ ഉപയോഗിച്ച കെ എല്‍ 57 ഡബ്ല്യൂ 8099 നമ്പര്‍ സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ കെ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം ഈങ്ങാപ്പുഴിയില്‍ വെച്ചാണ് ചാരായം പിടികൂടിയത്.

 

സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്യാം പ്രസാദ്, ടി വി നൗഷീര്‍, ഡ്രൈവര്‍ കൃഷ്ണന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Related Articles

Leave a Reply

Back to top button