
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടുമതിലിൽ സ്റ്റീൽ ബോംബുകളും വടിവാളും കണ്ടെത്തി. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന് സമീപത്തെ ഇടവഴിയോട് ചേർന്നുള്ള മതിലിലാണ് മൂന്ന് സ്റ്റീൽ ബോംബുകളും ഒരു വടിവാളും ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയത്.
സ്റ്റീല്‍ ബോംബിന്റെ മാതൃകയില്‍ ഉള്ള മൂന്ന് പാത്രത്തിനകത്ത് പാറപ്പൊടി നിറച്ച നിലയിലാണ് വടിവാളിനൊപ്പം കണ്ടെടുത്തിരുന്നത്.പോലീസും ബോംബ് സ്കോഡും സ്ഥലത്തെത്തി പരിശോധനയിൽ. കണ്ടെത്തിയത് വ്യാജ ബോംബാണെന്ന് സ്ഥിരീകരിച്ചു.
സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് പോലീസും ബോംബ് സ്ക്വാഡും വിശദമായ പരിശോധന ആരംഭിച്ചതായി സി.ഐ. സുനിൽകുമാർ പറഞ്ഞു.





