Kozhikode

യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: കൊടിയത്തൂർ സ്വദേശിയുൾപ്പെടെ രണ്ട് പേർ പിടിയിൽ

Please complete the required fields.




പേരാമ്പ്ര: യുവാവിനെ തട്ടിക്കൊണ്ടു പോകാനെത്തിയ രണ്ടു പേരെയും കാറും പൊലീസ് പിടികൂടി. കൊടിയത്തൂർ ഇല്ലങ്കൽ അലി ഉബൈറാൻ(25), തിരുവങ്ങൂർ സ്വദേശി ഷുഹൈബ്(40) എന്നിവരാണ് ശനിയാഴ്ച പുലർച്ചെ തെക്കേടത്ത് കടവിൽ വച്ച് പിടിയിലായത്.

ഇവർ സഞ്ചരിച്ച വാഗണർ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. മകൻ അൻസലിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന ബാപ്പ തെക്കേടത്ത് കടവ് കൊടുമയിൽ മൂസയുടെ പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ പേരാമ്പ്ര പൊലീസാണ് ഇരുവരേയും പിടികൂടിയത്.

അൻസലിന്റെ ജ്യേഷ്ഠസഹോദരൻ ഗൾഫിലുള്ള മുഹമ്മദലിയുമായി ബന്ധപ്പെട്ട സ്വർണ ഇടപാടാണ് തട്ടിക്കൊണ്ടുപോകലിലേക്കെത്തിയതെ ന്നാണ് പൊലീസ് നൽകുന്ന സൂചന.

Related Articles

Leave a Reply

Back to top button