Malappuram

കരിപ്പൂരിൽ വൻ സ്വർണവേട്ട; കടത്താൻ സഹായിച്ച രണ്ട് ഇൻഡിഗോ ജീവനക്കാർ പിടിയിൽ

Please complete the required fields.




മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് ഇന്‍ഡിഗോ എയര്‍ ലൈന്‍ ജീവനക്കാര്‍ കസ്റ്റംസ് പിടിയില്‍. വിമാന കമ്പനിയിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് സാജിദ് റഹ്‌മാന്‍, കസ്റ്റമര്‍ സര്‍വീസ് ഏജന്റ് മുഹമ്മദ് സാമില്‍ എന്നിവരാണ് പിടിയിലായത്.

4.9 കിലോ മിശ്രിത രൂപത്തില്‍ ഉള്ള സ്വര്‍ണം ആണ് പിടിച്ചത്. യാത്രക്കാരന്റെ ബാഗേജില്‍ ആയിരുന്നു സ്വര്‍ണം. കഴിഞ്ഞ തിങ്കളാഴ്ച ദുബായില്‍ നിന്ന് വന്ന 6 E 89 വിമാനത്തിലെ ഒരു യാത്രക്കാരന്റെ ബാഗേജില്‍ നിന്ന് ആണ് സ്വര്‍ണം കണ്ടെത്തിയത്. ബാഗേജ് കൊണ്ടുവന്ന വയനാട് സ്വദേശി അഷ്‌കര്‍ അലി ഇത് ഉപേക്ഷിച്ചു മുങ്ങി.

സ്വര്‍ണം കടത്താന്‍ സഹായിച്ച രണ്ട് ഇന്‍ഡിഗോ വിമാന കമ്പനി ജീവനക്കാര്‍ ആണ് പിടിയിലായത്. മിശ്രിത രൂപത്തില്‍ ഉള്ള സ്വര്‍ണം തുണിയിലും സോക്സിലും പൊതിഞ്ഞ നിലയില്‍ ആയിരുന്നു.

Related Articles

Leave a Reply

Back to top button