
ബത്തേരി:നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് 5 പേർക്ക് പരിക്കേറ്റു. കാർ യാത്രികരായ ജിബ്സണൻ(30), ജോയ്സി(70), ജോബ(36), സിയോണ(6), സിയോൻ(3) എന്നിവർക്കാണ് പരുക്കേറ്റത്.
ഇന്ന് വൈകീട്ട് നാലരയോടെ ബത്തേരി പുൽപ്പള്ളി റൂട്ടിൽ നാലാംമൈലിൽ ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ സമീപത്തെ മരത്തിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സാരമായി പരുക്കേറ്റ ജോബ, ജോയ്സി എന്നിവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബംഗളൂരൂവിൽ നിന്നും വന്ന സംഘമാണ് അപകടത്തിൽപെട്ടത്.





