Kozhikode

ജില്ലയിൽ 1,00,643 ഓണക്കിറ്റുകൾ വിതരണം ചെയ്തു

Please complete the required fields.




കോഴിക്കോട് : ജില്ലയിൽ ഇതുവരെ വിതരണം ചെയ്തത് 1,00,643 ഓണക്കിറ്റുകൾ. ചൊവ്വാഴ്ച 13, 456 കിറ്റുകളായിരുന്നു വിതരണം ചെയ്തത്. ഈ ദിവസങ്ങളിൽ കിറ്റ് ലഭിക്കാതിരുന്ന മഞ്ഞക്കാർഡുകാർക്ക് വരും ദിവസങ്ങളിൽ കൈപ്പറ്റാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ കെ. രാജീവൻ പറഞ്ഞു. 38,425 മഞ്ഞക്കാർഡുകളാണ് ജില്ലയിലുള്ളത്.

രണ്ടുലക്ഷത്തോളം കിറ്റുകൾ റേഷൻകടകളിൽ വിതരണത്തിനെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ എത്താതിരുന്ന ഉണങ്ങലരി, ഉപ്പ് എന്നിവ എത്തിത്തുടങ്ങിയിട്ടുണ്ടെന്നും സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലയിൽ ആകെ 8,07,212 റേഷൻകാർഡുടമകളാണ് ഉള്ളത്.

3,12,550 പിങ്ക്, 2,17,486 നീല, 2,38,802 വെള്ള എന്നിങ്ങനെയാണ് ജില്ലയിലുള്ള കാർഡുടമകളുടെ എണ്ണം. പിങ്ക് കാർഡുടമകൾക്കുള്ള കിറ്റുവിതരണം 25-ന് ആരംഭിച്ചു. 26, 27 തീയതികളിൽ ഇവർക്ക് കിറ്റ് വാങ്ങാം. 29, 30, 31 തീയതികളിൽ നീല കാർഡിനും സെപ്റ്റംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ വെള്ള കാർഡിനുമാണ് വിതരണം.

Related Articles

Leave a Reply

Back to top button