
കോഴിക്കോട് : ജില്ലയിൽ ഇതുവരെ വിതരണം ചെയ്തത് 1,00,643 ഓണക്കിറ്റുകൾ. ചൊവ്വാഴ്ച 13, 456 കിറ്റുകളായിരുന്നു വിതരണം ചെയ്തത്. ഈ ദിവസങ്ങളിൽ കിറ്റ് ലഭിക്കാതിരുന്ന മഞ്ഞക്കാർഡുകാർക്ക് വരും ദിവസങ്ങളിൽ കൈപ്പറ്റാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ കെ. രാജീവൻ പറഞ്ഞു. 38,425 മഞ്ഞക്കാർഡുകളാണ് ജില്ലയിലുള്ളത്.
3,12,550 പിങ്ക്, 2,17,486 നീല, 2,38,802 വെള്ള എന്നിങ്ങനെയാണ് ജില്ലയിലുള്ള കാർഡുടമകളുടെ എണ്ണം. പിങ്ക് കാർഡുടമകൾക്കുള്ള കിറ്റുവിതരണം 25-ന് ആരംഭിച്ചു. 26, 27 തീയതികളിൽ ഇവർക്ക് കിറ്റ് വാങ്ങാം. 29, 30, 31 തീയതികളിൽ നീല കാർഡിനും സെപ്റ്റംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ വെള്ള കാർഡിനുമാണ് വിതരണം.





