Kozhikode

വടകരയില്‍ ഗ്യാസ് ടാങ്കര്‍ ലോറി കാറുമായി കൂട്ടി ഇടിച്ചു; ദുരന്തം ഒഴിവായി

Please complete the required fields.




വടകര: ഗ്യാസ് ടാങ്കര്‍ ലോറി കാറുമായി കൂട്ടി ഇടിച്ചു. ദേശീയ പാതയില്‍ പുതിയ ബസ് സ്റ്റാന്റിന് സമീപം ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. കാറുമായി കൂട്ടിയിടിച്ച് ടാങ്കര്‍ ലോറി റോഡിന് പുറത്തെ താഴ്ചയിലേക്ക് തെന്നിമാറി.

ഇതോടെ ദേശീയ പാതയില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ടാങ്കര്‍ മറിയാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി ഗ്യാസ് ചോര്‍ച്ചയില്ലെന്ന് ഉറപ്പു വരുത്തി. ഒന്നര മണിക്കൂര്‍ ശ്രമിച്ചാണ് ടാങ്കര്‍ നീക്കം ചെയ്തത്.

Related Articles

Leave a Reply

Back to top button