താമരശ്ശേരിയിലെ തെരുവ് നായ ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി

താമരശ്ശേരി: ടൗണലും പരിസരങ്ങളിലും രൂക്ഷമായ തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാലിന്യ നിക്ഷേപം ഉള്‍പ്പെടെ വര്‍ധിക്കുമ്പോഴും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് മാര്‍ച്ച് നടത്തിയത്. ബൈക്ക് യാത്രക്കാര്‍ ഉള്‍പ്പെടെ തെരുവ് നായ്ക്കളുടെ അക്രമത്തിനിരയാവുന്നത് പതിവാകുമ്പോഴും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
പൊതുജനങ്ങളുടെ ജീവന് ഭീഷണിയാവുന്ന തെരുവ് നായ്ക്കളെ നിയന്ത്രിക്കാന്‍ അടിയന്തിരി നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സമരക്കാര്‍ മുന്നറിയിപ്പു നല്‍കി. ഡി വൈ എഫ് ഐ താമരശ്ശേരി ബ്ലോക്ക് സെക്രട്ടറി ടി. മഹറൂഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി മുഹമ്മദ് സിനാന്‍, എം ആര്‍ ഷംജിത്ത്, ശ്രീബിന്‍, നവാസ് എന്നിവര്‍ സംസാരിച്ചു.





