
താമരശ്ശേരി: ചെക്ക് പോസ്റ്റിന് സമീപം മുന്നോട്ട് പോയി കൊണ്ടിരുന്ന ടിപ്പർ ലോറി മുന്നറിയിപ്പില്ലാതെ പിന്നോട്ട് നീങ്ങി പിന്നിൽ വന്ന സ്കൂട്ടറിന് മുകളിൽ കയറി ഇറങ്ങി യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക് ഈങ്ങാപ്പുഴ പുറ്റേൻകുന്ന് സ്വദേശിനിയായ പ്രഭിഷയാണ് അപകടത്തിൽ നിന്ന്തലനാരിഴക്ക് രക്ഷപ്പെട്ടത്.
സ്കൂട്ടറിന് മുന്നിൽ ഉണ്ടായിരുന്ന റോഡ് കരാറുകാരായ ശ്രീ ധന്യയുടെ ടിപ്പർ ലോറി യാതൊരു മുന്നറിയിപ്പുമില്ലാതെ പിന്നോട്ടെടുത്ത് സ്കൂട്ടറിന് മേലെ കയറുകയായിരുന്നു, ഹോൺ അടിച്ചിട്ടും, നാട്ടുകാർ ബഹളം വെച്ചിട്ടും ശ്രദ്ധിക്കാതെ ഡ്രൈവർ പിന്നോട്ട് എടുത്തതാണ് അപകട കാരണമെന്ന് ദൃസാക്ഷികൾ പറഞ്ഞു





