
തിരുവനന്തപുരം: വർക്കല ബീച്ചിലെ റിസോര്‍ട്ടില്‍ അനധികൃത മദ്യപാര്‍ട്ടി. ഫ്രീഡം നൈറ്റ് എന്ന പേരിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പാര്‍ട്ടി സംഘടിപ്പിച്ച മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
റോഷിന്‍, ഗൌതം, സുമന്‍ എന്നിവരാണ് അറസ്റ്റിലായത്. ലൈസൻസ് ഇല്ലാത്ത സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന വിദേശ മദ്യവും പിടികൂടി.





