
ബാലുശ്ശേരി: കനത്ത മഴ തുടരുന്നതിനാൽ മലയോര മേഖലയിൽ ജാഗ്രത തുടരുന്നു. പൂനൂർ പുഴയും മഞ്ഞപ്പുഴയും നിറഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ വെള്ളം കയറി.
കാന്തലാട് വില്ലേജ് പരിധിയിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ആശങ്കയിലാണ്. നന്മണ്ട – പടനിലം റോഡിൽ തണൽമരം വീണു ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് മരം മുറിച്ചു മാറ്റി. വൈദ്യുതി ലൈൻ തകർന്നു.





