Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. മൂന്ന് ദിവസത്തിന് ശേഷമാണു സ്വർണവില ഉയരുന്നത്. ഇന്ന് ഒറ്റയടിക്ക് 200 രൂപയാണ് ഉയർന്നത്. ഇന്നലെ 80 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,880 രൂപയാണ് . 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഇന്ന് 25 രൂപ ഉയർന്നു. വെള്ളിയാഴ്ച 10  രൂപ ഉയർന്നിരുന്നു. കൂടാതെ, വ്യാഴാഴ്ച രണ്ട് തവണ സ്വർണവില ഉയർന്നിരുന്നു. രാവിലെ 35  രൂപയും ഉച്ചയ്ക്ക് 30 രൂപയും ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4735 രൂപയാണ്.  18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. വെള്ളിയാഴ്ച 10 രൂപ ഉയർന്നിരുന്നു. ഇന്ന് 20 രൂപ ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3910 രൂപയാണ്. 

സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിക്ക് വെള്ളിയാഴ്ച 4 രൂപ ഉയർന്നിരുന്നു.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  64 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ്. 

Related Articles

Leave a Reply

Back to top button