Kozhikode

സ്വ‍ർണക്കടത്ത്:യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് പൊലീസ്, അന്വേഷണം ഊ‍ർജിതം

Please complete the required fields.




കോഴിക്കോട്:കോഴിക്കോട് പന്തിരിക്കരയിൽ യുവാവിനെ സ്വർണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇന്നലെ കസ്റ്റഡിയിൽ എടുത്ത പത്തനംതിട്ട കോന്നി സ്വദേശിയായ യുവതിയെ ചോദ്യം ചെയ്തതിൽ നിന്നും ചില നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചതയാണ് സൂചന. വിദേശത്തുള്ള ഇവരുടെ ഭർത്താവാണ് സ്വർണ്ണക്കടത്തു സംഘത്തിന് തട്ടിക്കൊണ്ടു പോയ ഇർഷാദിനെ പരിചയപ്പെടുത്തിക്കൊടുത്തതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.

കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇതിൽ ഉൾപ്പെട്ട പലരും വിദേശത്തായതാണ് അന്വേഷണത്തിൽ നേരിടുന്ന പ്രതിസന്ധി. പന്തിരിക്കരയിൽ തന്നെയുള്ള ചിലരെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. പേരാമ്പ്ര എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. അതെ സമയം ഇർഷാദിന്റെ കുടുംബം നാളെ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകും

Related Articles

Leave a Reply

Back to top button