Ernakulam

തൃപ്പൂണിത്തുറയില്‍ 160 താറാവുകൾ ചത്ത നിലയിൽ, തെരുവ് നായ്ക്കൾ കടിച്ചുകൊന്നതെന്ന് സംശയം

Please complete the required fields.




എറണാകുളം: തൃപ്പൂണിത്തുറയിൽ  സ്വകാര്യവ്യക്തി വളർത്തിയിരുന്ന 160 താറാവുകൾ ചത്ത നിലയിൽ. തെരുവ് നായ്ക്കൾ കടിച്ചുകൊന്നതെന്നാണ് കരുതുന്നത്. തൃപ്പുണിത്തുറ തെക്കുംഭാഗം കളരിക്കതറയിൽ വിശ്വംഭരൻ വളർത്തിയിരുന്ന താറാവുകളെയാണ് ചത്തനിലയിൽ കണ്ട്. 320 താറാവുകളെയാണ് വീട്ടിൽ നിന്ന് അകലെയല്ലാതെ പ്രത്യേക ഷെഡുണ്ടാക്കി വളർത്തിയിരുന്നത്. തെരുവ് നായ്ക്കൾ അകത്തുകയറി ചില താറുവകളെ കടിച്ചുകൊന്നെന്നാണ് കരുതുന്നത്.

മുട്ട വിൽപ്പനയ്ക്കായിട്ടാണ് വിശ്വംഭരൻ താറാവുകളെ വളർത്തിയിരുന്നത്. കഴിഞ്ഞ വർഷം  തൃപ്പൂണിത്തുറ നഗരസഭയിലെ മികച്ച കർഷകനുളള പുരസ്കാരവും വിശ്വംഭരനായിരുന്നു. നിത്യവരുമാനത്തിനുളള വഴി എന്ന നിലയിലാണ് ആലപ്പുഴയിൽ നിന്ന് താറാവുകളെ വാങ്ങി വളർത്തിയത്. ഇതിന്‍റെ പണം പോലും ഇതുവരെ കൊടുത്തുതീർത്തിട്ടില്ല. 

Related Articles

Leave a Reply

Back to top button