Kozhikode
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം; കൊടുംകുറ്റവാളികൾക്കൊപ്പം താമസിപ്പിച്ച മൂന്ന് ഭിന്നശേഷിക്കുട്ടികളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ കൊടുംകുറ്റവാളികൾക്കൊപ്പം ഫൊറൻസിക് വാർഡിൽ അടച്ച ആറ്് ഭിന്നശേഷിക്കുട്ടികളിൽ മൂന്നുപേരെ മാറ്റിപ്പാർപ്പിച്ചു. കണ്ണൂർ ആലശ്ശേരിയിലെ സ്നേഹഭവനിലേക്കാണ് മൂവരേയും മാറ്റിയത്.
മറ്റ് മൂന്നുപേരുടെ കാര്യത്തിൽ സംരക്ഷണത്തിനായി ആരുമെത്തിയില്ല. മാതൃഭൂമി ഇതുസംബന്ധിച്ച് വാർത്ത നൽകിയിരുന്നു. വാർത്തയെത്തുടർന്ന് ശിശുക്ഷേമസമിതി, ബാലാവകാശകമ്മിഷൻ, ലീഗൽ സർവീസ് സൊസൈറ്റി എന്നിവ ഇടപെട്ടിരുന്നു.
ഇതുകൂടാതെ രണ്ടര വർഷത്തിലേറെയായി കൗമാരക്കാരായ ഇവരെ വാർഡിൽനിന്ന് മാറ്റിപ്പാർപ്പിക്കാത്തതിൽ ഹൈക്കോടതി ആസ്ഥാനമായുള്ള ജുവനൈൽ ജസ്റ്റിസ് കമ്മിറ്റിയും ഇടപെട്ടു.





