Kozhikode

‘എല്ലാ സ്നേഹവും പ്രാർത്ഥനയും എന്‍റെ മകനും മകൾക്കും ഉണ്ടാകണം’; മകന്‍റെ വിവാഹ വാർത്ത പങ്കുവച്ച് കെ മുരളീധരൻ

Please complete the required fields.




കോഴിക്കോട്: കോൺഗ്രസ് നേതാവും വടകര എം പിയുമായ കെ മുരളീധരന്‍റെ മകന്‍റെ വിവാഹം കഴിഞ്ഞു. ഇന്ന് രാവിലെയായിരുന്നു മുരളീധരന്‍റെ മകൻ ശബരിനാഥന്‍റെ വിവാഹം നടന്നത്. സോണിയയാണ് ശബരി ജീവിത പങ്കാളിയാക്കിയത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു നടന്നതെന്നും അതിനാലാണ് ആരെയും ക്ഷണിക്കാൻ കഴിയാതിരുന്നതെന്നും മുരളീധരൻ പറഞ്ഞു. എല്ലാ പ്രിയപ്പെട്ടവരുടെയും സ്നേഹവും പ്രാർത്ഥനയും എന്റെ മകനും മകൾക്കും ഒപ്പം ഉണ്ടാകണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.

മുരളിധരന്‍റെ കുറിപ്പ്

എന്‍റെ മകൻ ശബരിനാഥന്‍റെ വിവാഹമായിരുന്നു ഇന്ന്. സോണിയയാണ് വധു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. അതിനാലാണ് ആരെയും ക്ഷണിക്കാൻ കഴിയാതിരുന്നത്. എല്ലാ പ്രിയപ്പെട്ടവരുടെയും സ്നേഹവും പ്രാർത്ഥനയും എന്റെ മകനും മകൾക്കും ഒപ്പം ഉണ്ടാകണം. ശബരിക്കും സോണിയയ്ക്കും വിവാഹ മംഗളാശംസകൾ നേരുന്നു.

Related Articles

Leave a Reply

Back to top button